Press Club Vartha

സംസ്ഥാന ബജറ്റിനെതിരെ പ്രതികരണവുമായി വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ വിമര്‍ശനത്തിനുള്ള ഡോക്യുമെന്‍റാക്കി ബജറ്റിനെ തരംതാഴ്ത്തിയെന്ന് വി ഡി സതീശൻ ആരോപിച്ചു. നിയമസഭ മീഡിയ റൂമിൽ വച്ച് നടത്തിയ വാർത്ത സമ്മേളനത്തിലാണ് പ്രതികരണം. യഥാര്‍ഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയത്.

മാത്രമല്ല ബജറ്റിന്‍റെ പവിത്രത ധനമന്ത്രി നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ ഇത് കാര്‍ഷിക മേഖലയെ നിരാശപ്പെടുത്തുന്ന ബജറ്റാണ്. ലൈഫ് മിഷനായി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചതിന്‍റെ 3 ശതമാനം മാത്രമാണ് ചെലവാക്കിയത്. കാർഷിക മേഖലയിൽ പ്രതിസന്ധി നേരിടുന്ന കാലമായിട്ടും റബ്ബറിന്‍റെ താങ്ങുവിലയില്‍ 10 രൂപയാണ് കൂട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻപ് പ്രഖ്യാപിച്ച പാക്കേജുകളില്‍ ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്നും എന്നിട്ട് വീണ്ടും പണം വകയിരുത്തിയെന്ന് പ്രഖ്യാപിക്കുകയാനിന്നും ഇത് നാട്ടുകാരെ പറ്റിക്കുകയാണ് ചെയ്യുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. മാത്രമല്ല ക്ലീഷേ ആയ കമ്മ്യൂണിസ്റ്റ് പ്രഖ്യാപനങ്ങൾ കൊണ്ട് ധനസ്തിതി മറച്ചുവച്ചെന്നും സതീശൻ ആരോപിച്ചു.

Share This Post
Exit mobile version