Press Club Vartha

റോഡ് നിർമ്മാണം പൂർത്തിയായില്ല : പഞ്ചായത്ത് ഓഫീസിൽ രാത്രി വൈകിയും വനിത മെമ്പറുടെ പ്രതിഷേധം

ചിറയിൻകീഴ് : അഴൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡ് നിർമ്മാണം പൂർത്തിയാക്കാത്തതിനെതിരെ പഞ്ചായത്ത് ഓഫീസിൽ കുത്തിയിരുന്ന് രാത്രിവൈകിയും വനിതാ പഞ്ചായത്തംഗം പ്രതിഷേധിച്ചു. പഞ്ചായത്ത് ഒന്നാം വാർഡായ മാടൻവിളയിലെ പഞ്ചായത്തംഗമായ നസിയ സുധീറാണ് രാത്രിവരെ ഓഫീസിനുള്ളിൽ ഇരുന്ന് പ്രതിഷേധിച്ചത്. മയ്യത്ത് റോഡ് എന്നറിയപ്പെടുന്ന റേഡിയോ കിയോസ്‌ക് റോഡിൻ്റെ നിർമ്മാണം പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങിയതോടെയാണ് പ്രതിഷേധമുയർന്നത്.

എൽ ഡി എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും 80 മീറ്റർ റോഡ് കോൺക്രീറ്റിനായി 5 ലക്ഷം രൂപയാണ് അനുവദിച്ചത്. ഡിസംബറിൽ നിർമ്മാണം ആരംഭിച്ചെങ്കിലും റോഡിൻ്റെ ഒരു വശം മാത്രം കോൺക്രീറ്റ് ചെയ്യുകയും ബാക്കി ഭാഗം പണി ചെയ്യാതെ കരാറുകാരൻ മുങ്ങുകയുമായിരുന്നു. റോഡിൻ്റെ നിർമ്മാണം പൂർത്തിയാക്കണമെന്നാവിശ്യപ്പെട് കരാറുകാരനെയും , റോഡ് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയറിനെയും . പഞ്ചായത്ത് പ്രസിഡൻ്റ് , സെക്രട്ടറി എന്നിവരോടും നിരവധി തവണ ബന്ധപ്പെടെങ്കിലും പരിഹാരമുണ്ടായില്ലെന്ന് പഞ്ചായത്ത് അംഗം നസീയ സുധീർ പറയുന്നു.

ഇതോടെയാണ് ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിലിരുന്ന് കോൺഗ്രസ് പഞ്ചായത്ത് അംഗത്തിൻ്റെ പ്രതിഷേധം. രാത്രി വൈകിയും പ്രതിഷേധം തുടർന്നതോടെ പഞ്ചായത്ത് അംഗം നസിയ സുധീറുമായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ അനിൽ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി സുര, ഉദ്യോഗസ്ഥർ എന്നിവർ ചർച്ച നടത്തി. അടുത്ത ദിവസം കരാറുകാരനെ വിളിച്ചു വരുത്താമെന്നും ഉടൻ റോഡ് നിർമ്മാണം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേൽ രാത്രി ഏഴരയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാക്കളും പഞ്ചായത്ത് ഓഫീസിലെത്തിയിരുന്നു.

Share This Post
Exit mobile version