Press Club Vartha

അറബി അധ്യാപക സാഹിത്യ മത്സരങ്ങൾ: കിളിമാനൂർ കോംപ്ലക്സിന് ഒന്നാം സ്ഥാനം

ആറ്റിങ്ങൽ : കേരള പൊതു വിദ്യാഭ്യാസ വകുപ്പും അറബിക് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന തിരുവനന്തപുര റവന്യൂ ജില്ല അറബി അധ്യാപക സംഗമവും സാഹിത്യമത്സരങ്ങളും ആലംകോട് ഹാരിസൻസ് പ്ലാസയിൽ വെച്ച് സംഘടിപ്പിച്ചു. സാഹിത്യ മത്സരങ്ങളിൽ കിളിമാനൂർ സബ്ജില്ല ഓവറോൾ ഒന്നാം സ്ഥാനവും, കണിയാപുരം സബ് ജില്ല രണ്ടാം സ്ഥാനവും, പാലോട് സബ്ജില്ല മൂന്നാം സ്ഥാനവും നേടി. കേരള അറബിക് സ്പെഷ്യൽ ഓഫീസർ ഹാരിസ് അധ്യക്ഷനായ ഉദ്ഘാടന സമ്മേളനം ആറ്റിങ്ങൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ നജാം ആലംകോട് മുഖ്യപ്രഭാഷണം നിർവഹിച്ചു. ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിജയകുമാരൻ നമ്പൂതിരി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ആറ്റിങ്ങൽ ബിപിസി വിനു, തമിമുദ്ദീൻ, മുജീബ്, മുനീർ, നാസറുദ്ദീൻ കണിയാപുരം, മുനീർ കിളിമാനൂർ, ഷഫീർ കാട്ടാക്കട, ജാബിർ നെടുമങ്ങാട് , ആരിഫ് തിരുവനന്തപുരം, അനീസ് കണിയാപുരം, റഫീഖ് വർക്കല, ഹൻസീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ജില്ലാ കോംപ്ലക്സ് കൺവീനർ നിഹാസ് പാലോട് സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ ജമീൽ ജെ നന്ദിയും പറഞ്ഞു.

Share This Post
Exit mobile version