Press Club Vartha

ബി.ജെപി ഐടി സെല്ലിന്റെ ഗാനം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബി.ജെപി ഐടി സെല്ലിന്റെ ഗാനം ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ അഴിമതി സര്‍ക്കാരെന്ന ബി.ജെപി ഐടി സെല്ലിന്റെ ഗാനത്തെ കുറിച്ച് രമേശ് ചെന്നിത്തല പറയുന്നത്. ഇലക്ട്രൽ ബോണ്ട് വഴി സമാഹരിച്ച കോടികളും ഇഷ്ടക്കാർക്ക് പദ്ധതികൾ വഴിവിട്ട് നൽകിയത് വഴിയുള്ള കോടികളും എത്രയെന്ന്ആർക്കാണ് അറിയാത്തതെന്നും ചെന്നിത്തല ചോദിക്കുന്നു.

ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് സുരേന്ദ്രൻ്റെ യാത്രയിലെ സത്യം പറഞ്ഞു കൊണ്ടുള്ള വിലാപ ഗാനം തയ്യാറാക്കിയ ഐടി സെല്ലിനെ അഭിനന്ദിക്കുന്നുവെന്നും ഇതിൻ്റെ പേരിൽ സുരേന്ദ്രൻ വിലപിച്ചിട്ട് കാര്യമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ബി. ജെ.പി നടത്തിയിട്ടുള്ള കുതിരക്കച്ചവടങ്ങളും അത് വഴി ജനാധിപത്യ സർക്കാരുകളെ അട്ടിമറിച്ചതിൻ്റെ ലിസ്റ്റും പരിശോധിച്ചാൽ അഴിമതിപ്പണം എങ്ങോട്ട് പോയെന്ന് ബോധ്യമാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

കേന്ദ്ര സർക്കാർ അഴിമതിസർക്കാരെന്ന ബി.ജെപി ഐ ടി സെല്ലിൻ്റെ ഗാനം ആർക്കും നിഷേധിക്കാൻ കഴിയാത്തത്
ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് സുരേന്ദ്രൻ്റെ യാത്രയിലെ
സത്യം പറഞ്ഞു കൊണ്ടുള്ള വിലാപ ഗാനം തയ്യാറാക്കിയ ഐടി സെല്ലിനെ അഭിനന്ദിക്കുന്നു.
ഇതിൻ്റെ പേരിൽ സുരേന്ദ്രൻ വിലപിച്ചിട്ട് കാര്യമില്ല.
ബി. ജെ.പി നടത്തിയിട്ടുള്ള കുതിരക്കച്ചവടങ്ങളും അത് വഴി ജനാധിപത്യ സർക്കാരുകളെ അട്ടിമറിച്ചതിൻ്റെ ലിസ്റ്റും
പരിശോധിച്ചാൽ അഴിമതിപ്പണം എങ്ങോട്ട് പോയെന്ന് ബോധ്യമാകും. ഇത് കൂടാതെ കോടികൾ മുടക്കി ചാക്കിട്ട് പിടിച്ചവർ എത്തരക്കാരെന്ന് സാധാജനങ്ങൾക്ക് അറിയാം.
ഇലക്ട്രൽ ബോണ്ട് വഴി സമാഹരിച്ച കോടികളും ഇഷ്ടക്കാർക്ക് പദ്ധതികൾ വഴിവിട്ട് നൽകിയത് വഴിയുള്ള കോടികളും എത്രയെന്ന്ആർക്കാണ് അറിയാത്തത്. അവസാനം ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാൻ പഞ്ചാബ് കോർപ്പറേഷനിൽ നടത്തിയ അട്ടിമറി പരമോന്നത കോടതി തടഞ്ഞപ്പോൾ എതിർഭാഗത്തെ മൂന്ന് കൗൺസിലർമാരെ വിലക്കെടുത്തതും അഴിമതിയല്ലാതെ മറ്റെന്താണ്?
ജനാധിപത്യ രീതിയിൽ വിജയിച്ച ബിഹാർ മഹാരാഷ്ട്ര സർക്കാരുകളെ അട്ടിമറിയിലൂടെ സ്വന്തമാക്കാൻ വേണ്ടി ഒഴിക്കിയ കോടികൾ അഴിമതിപ്പണമല്ലാതെ മറ്റെന്താണ്?
ഇതെല്ലാം ഓർത്ത് കൊണ്ട് പാവം ഐ .ടി സെൽ ഇറക്കിയ ഗാനം ജനങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു. സത്യത്തിൽ ഈ ഗാനത്തിൻ്റെ ഹിന്ദി പകർപ്പ് കൂടി പുറത്തിറക്കേണ്ടതായിരുന്നു…

Share This Post
Exit mobile version