Press Club Vartha

ഇന്ധന സർചാർജ്ജ് സംബന്ധിച്ചുള്ള പൊതുതെളിവെടുപ്പ് 5ന്

Image for representation only. Photo: Shutterstock

തിരുവനന്തപുരം: 2023 ഏപ്രിൽ മുതൽ 2023 സെപ്റ്റംബർ വരെയുള്ള ഇന്ധന സർചാർജ്ജ് 10 പൈസ നിരക്കിൽ നടപ്പാക്കിയതിനു ശേഷമുണ്ടായ അധികബാധ്യതയായ 60.68 കോടി രൂപ ഇന്ധന സർചാർജ്ജായി ഉപോഭോക്താക്കളിൽ നിന്നും ഈടാക്കാനുള്ള കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ അപേക്ഷയിൽ കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 5ന് രാവിലെ 11ന് വെള്ളയമ്പലത്തെ കമ്മീഷൻ കോർട്ട്ഹാളിൽ പൊതുതെളിവെടുപ്പ് നടത്തും.

പെറ്റീഷൻ (ഒ.പി നം.06/2024) കമ്മീഷന്റെ വെബ്സൈറ്റിൽ (www.erc.kerala.org) ലഭ്യമാണ്. പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുക്കാം. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 4ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org ൽ അറിയിക്കണം.

തപാൽ മുഖേനയും ഇ-മെയിൽ വഴിയും (kserc@erckerala.org) പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാലിൽ അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ് വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ 5ന് വൈകിട്ട് 5 വരെ സ്വീകരിക്കും.

Share This Post
Exit mobile version