Press Club Vartha

കഴക്കൂട്ടം ക്യാപ്പിറ്റൽ ടവർ ബാർ ഹോട്ടൽ മുറിയിൽ ഐ ടി ജീവനക്കാരൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത: പോലീസ് അന്വേഷണം ആരംഭിച്ചു

കഴക്കൂട്ടം: കഴക്കൂട്ടത്ത് ഐ ടി ജീവനക്കാരൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. എറണാകുളം സ്വദേശി നിഖിൽ ആൻ്റണിയെയാണ് (30) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴക്കൂട്ടം കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ ബൈപ്പാസിനോട് ചേർന്ന ക്യാപ്പിറ്റൽ പാർക്ക് ബാർ ഹോട്ടലിലെ മുറിയിലാണ് നിഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

എറണാകുളം പുത്തൻവേലിക്കര മാളവന മാളിയേക്കൽ വീട്ടിൽ യാക്കോബ് ആൻറണി കൊച്ചുത്രേസ്യ ദമ്പതികളുടെ മകനാണ് നിഖിൽ ആൻ്റണി.

ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ഐകൺ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച നിഖിൽ. തലയിൽ പ്ലാസ്റ്റിക് കവറിട്ട് കഴുത്തിൽ വയറിംഗ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ചയാണ് നിഖിൽ ഈ ഹോട്ടലിൽ മുറിയെടുത്തത്. ഏകദേശം വൈകിട്ട് 6:30യോടെയാണ് നിഖിൽ ഹോട്ടലിൽ എത്തിയത്. തുടർന്ന് രാത്രിയിൽ തൻ്റെ വനിതാ സുഹൃത്തിന് താൻ ഈ ലോകത്ത് നിന്നും വിട പറയുന്നു എന്ന് ഇ മെയിൽ സന്ദേശം അയച്ചിരുന്നുവെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്‌.

ഇതിനെ തുടർന്ന് വനിതാ സുഹൃത്ത് കഴക്കൂട്ടം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു .വിവരം അറിഞ്ഞ് ഉടൻ തന്നെ പോലീസ് ഹോട്ടലിൽ എത്തിയിരുന്നു. എന്നാൽ മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്.

തുടർന്ന് പോലീസ് പൂട്ട് തുറന്ന് മുറിയിൽ പ്രവേശിക്കുമ്പോൾ മുഖത്ത് പ്ലാസ്റ്റിക്ക് കവർ കൊണ്ട് മുടിയശേഷം വൈറിംഗിന് ഉയോഗിക്കുന്ന ടൈ കൊണ്ട് കഴുത്ത് വരിഞ്ഞ് മുറിക്കിയ നിലയിലായിരുന്നു. മൃതദേഹം കിടന്നതിന് സമീപം തൻ്റെ മരണത്തിന് ആരും ഉത്തരവാദിയല്ലന്ന ആത്മഹത്യക്കുറിപ്പ് പോലീസിന് ലഭിച്ചു.

കഴക്കൂട്ടം പോലീസും വിരലടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി.സഹോദരൻ അഖിൽ ആൻറണിയോടൊപ്പം ചേക്കോട്ടുകോണത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു നിഖിൽ ആൻറണി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

Share This Post
Exit mobile version