Press Club Vartha

തിരുവനന്തപുരം വലിയതുറ കടല്‍പ്പാലം തകർന്നു

തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറ കടല്‍പ്പാലം തകർന്നു. ശക്തമായ തിരതള്ളലിലാണ് ‘രാജ തുറെ കടല്‍പ്പാലം’ എന്ന വലിയതുറ കടല്‍പ്പാലം തകർന്നത്. പാലം രണ്ടായി വേര്‍പെട്ടു. ഒരുഭാഗം പൂര്‍ണമായി ഇടിഞ്ഞുതാഴ്ന്നു.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. രണ്ട് വര്‍ഷം മുമ്പ് പാലത്തിന്റെ കവാടം ശക്തമായ തിരയടിയില്‍ വളഞ്ഞിരുന്നു. ഇത് പുനര്‍നിര്‍മിക്കുമെന്ന് അന്നത്തെ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉറപ്പ് നൽകിയിരുന്നു. എന്നാൽ നടപടികൾ ഒന്നും ഉണ്ടായില്ല. ഇതിനു പിന്നാലെയാണ് ഇപ്പോൾ പാലം തകർന്നിരിക്കുന്നത്.

1825 ലായിരുന്നു ആദ്യത്തെ ഉരുക്കുപാലം നിര്‍മിച്ചത്. 2017ലെ ഓഖി ചുഴലിക്കാറ്റിലും 2021ലെ ടൗക്തേ ചുഴലിക്കാറ്റിലും പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഏറെ നാളുകളായി പാലം അപകടാവസ്ഥയിലായിരുന്നു.

Share This Post
Exit mobile version