Press Club Vartha

ക്ഷേത്ര ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

ഇടുക്കി: ക്ഷേത്ര ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം നടന്നത്. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. പ്രതിയായ വണ്ടിപ്പെരിയാർ സ്വദേശി രാജൻ പിടിയിലായി. ഇരുവരും ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

ഉത്സവവുമായി ബന്ധപ്പെട്ട് മേളത്തിനെത്തിയതായിരുന്നു ജിത്തു. ഇവിടെ വച്ച് രണ്ടുപേരും വാക്കുതർക്കമുണ്ടായി. തുടർന്ന് നാട്ടുകാരിടപെട്ട് ഇരുവരേയും അനുനയിപ്പിച്ച് വിട്ടു. എന്നാൽ സ്ഥലത്ത് നിന്ന് പോയ രാജൻ കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തി വീണ്ടും ജിത്തുവുമായി തർക്കം ആരംഭിച്ചു. തുടർന്ന് രാജൻ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ജിത്തുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share This Post
Exit mobile version