Press Club Vartha

പെരുമാതുറയിൽ മുസ്‌ലിം ലീഗ് സ്ഥാപക ദിനാചരണം 

തിരുവനന്തപുരം: മുസ്‌ലിം ലീഗിൻ്റെ 76-ാം മത് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമാതുറയിൽ പതാക ഉയർത്തലും മധുരപലഹാര വിതരണവും നടത്തി. മുസ്‌ലിം ലീഗ് മുൻ ജില്ലാ കമ്മിറ്റി അംഗവും മുതിർത്ത നേതാവുമായ കൊട്ടാരംതുരുത്ത് സലാം പതാക ഉയർത്തി ദിനാചരണം ഉദ്ഘാടനം ചെയ്തു.

മുസ്‌ലിം ലീഗ് പെരുമാതുറ മേഖലാ പ്രസിഡൻ്റ് എം എസ് കമാലുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാഫി പെരുമാതുറ സ്വാഗതം പറഞ്ഞു. എസ് എം അഷ്റഫ്, നവാസ് മാടൻവിള, സിയാദ്, അൻസർ പെരുമാതുറ, നാസർ, തുടങ്ങിയവർ സംസാരിച്ചു. മേഖലാ ട്രഷറർ ഫസിൽ ഹഖ് നന്ദി പറഞ്ഞു.ചടങ്ങിൽ മധുരപലഹാരങ്ങളും വിതരണം ചെയ്തു.

Share This Post
Exit mobile version