Press Club Vartha

കേരള സർവകലാശാല കലോത്സവം നിർത്തിവയ്ക്കും

തിരുവനന്തപുരം: കലോത്സവം നിർത്തിവയ്ക്കും. കേരള സർവകലാശാല കലോത്സവം നിർത്തിവയ്ക്കാൻ വി സിയുടെ നിർദേശം. തീരുമാനം കൂട്ടപരാതി വന്നതോടെ. ഇനി മത്സരങ്ങളും ഫലപ്രഖ്യാപനങ്ങളും ഇല്ലെന്നും റിപ്പോർട്ട്. ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കുമെന്നും അതിനു ശേഷം അന്തിമ തീരുമാനമെന്നും വി സി വ്യക്തമാക്കി.

കലോത്സവം കൊടിയേറിയതുമുതൽ നിരവധി പരാതികളാണ് മത്സരങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്. കഴിഞ്ഞ ദിവസം കോഴ ആരോപണം ഉയര്‍ന്നിരുന്നു. എന്നാൽ കേരള സര്‍വകലാശാല കലോത്സവ വിധി നിര്‍ണയത്തില്‍ കോഴ വാങ്ങിയെന്ന കേസില്‍ മൂന്ന് വിധികര്‍ത്താക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ കലോത്സവത്തിന്റെ പേര് സംബന്ധിച്ചും വിവാദമുയര്‍ന്നിരുന്നു . കലോത്സവത്തിന്റെ ഇന്‍തിഫാദ എന്ന പേര് സംബന്ധിച്ചും വിവാദമുയർന്നിരുന്നു. ഇത്തരത്തിൽ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് വി സിയുടെ തീരുമാനം.

Share This Post
Exit mobile version