Press Club Vartha

നേമം ആയുർവേദ ഡിസ്പെൻസറിയിൽ പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻവഴി നേമം സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയപേഴ്സൺ ഗായത്രി ബാബു കൗൺസിലറായ എം ആർ ഗോപന് ഔഷങ്ങൾ നൽകി നിർവഹിച്ചു.പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ,ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങൾ,കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ഡോ ഷർമദ് ഖാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രസവ രക്ഷയ്ക്കുമുള്ള മരുന്നുകൾ,വാർദ്ധക്യ സഹജമായ അസുഖങ്ങൾ, ജീവിത ശൈലി രോഗങ്ങൾ, കൗമാര പ്രയക്കാർക്കുള്ള ആരോഗ്യ സംരക്ഷണം, പാലിയേറ്റീവ് രോഗികൾക്കുള്ള ചികിത്സ,രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഇടപെടലുകൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

30 ലക്ഷം രൂപ മരുന്ന് വാങ്ങലിന് മാത്രമായി ഉൾപ്പെടുത്തി.പഞ്ചകർമ്മ ചികിത്സകൾ ഓ പി ആയി ചെയ്യുന്നതിനുള്ള സൗകര്യവും തയ്യാറാക്കി വരുന്നു. കോർപ്പറേഷൻ പരിധിയിൽ എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ലഭിച്ച ഏക സ്ഥാപനമാണ് നേമം ആയുർവേദ ഡിസ്പെൻസറി.അതിൻ്റെ ഭാഗമായി ലഭിച്ച ഉപഹാരം ഗായത്രി ബാബുവിന് ഡോ. ഷർമദ് ഖാൻ നൽകി.

Share This Post
Exit mobile version