Press Club Vartha

പോസ്റ്റ് വിവാദം: പ്രതികരണവുമായി സുരേഷ് ഗോപി

തൃശൂർ: കലാണ്ഡലം ഗോപിയുടെ മകന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടർന്ന് പ്രതികരണവുമായി ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി രംഗത്ത്. താൻ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചിട്ടില്ലെന്നും ആശാൻ ഗുരുതുല്യൻ ആണെന്നും സുരേഷ് ഗോപി പറഞ്ഞു. മാത്രമല്ല പാര്‍ട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതെന്നും ഒരാളെയും ഗോപിയാശാനെ കാണുന്നതിനായി ചുമതല ഏല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുമ്പ് പലതവണ ഗോപിയാശാനെ കണ്ടിട്ടുണ്ട്. മുമ്പ് അദ്ദേഹത്തിന് മുണ്ടും നേര്യതും നല്‍കി വണങ്ങിയിട്ടുണ്ട്. മകന്‍റെ പ്രതികരണം ഗോപിയാശാന്‍റെ മനസ്സാണോ എന്നത് അറിയില്ല. പ്രമുഖരായ കലാകാരന്മാര്‍ മാത്രമല്ല, പ്രമുഖരായ വ്യക്തികളുണ്ട്. ഇവരെയെല്ലാം എല്ലാ സ്ഥാനാര്‍ത്ഥികളും കാണുന്നതാതെന്നും സുരേഷ് ഗോപി പറഞ്ഞു.

Share This Post
Exit mobile version