Press Club Vartha

കലാഭവൻ മണിയുടെ സഹോദരനുനേരെ അധിക്ഷേപവുമായി നർത്തകി സത്യഭാമ

തിരുവനന്തപുരം: ജാതിയാധിക്ഷേപവുമായി നിർത്തകി സത്യഭാമ. കലാഭവൻ മണിയുടെ സഹോദരനായ ഡോ ആർ എൽ ബി രാമകൃഷ്ണന് നേരെയാണ് ജാതി അതിക്ഷേപം നടത്തിയത്. ആർ എൽ വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നാണ് പരാമർശം. മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും സൗന്ദര്യമുള്ള പുരുഷന്മാർ വേണം മോഹിനിയാട്ടം അവതരിപ്പിക്കാണെന്നും സത്യഭാമ അഭിമുഖത്തിൽ പറയുന്നു.

മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണ്. സൗന്ദര്യമുള്ള പുരുഷന്മാർക്ക് മാത്രമേ മോഹിനിയാട്ടം ഭംഗിയിൽ ചെയ്യാൻ കഴിയൂ. നിറമുള്ള ശരീരവും ഭംഗിയുള്ളവരും മാത്രമേ മോഹിനിയാട്ടം കളിക്കാവുയെന്നും സത്യഭാമ പറഞ്ഞു.

യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖമാണ് വിവാദത്തിലേക്ക് നയിച്ചത്. എന്നാൽ താൻ പറഞ്ഞത് വളച്ചൊടിക്കുകയാണ് ചെയ്തതെന്ന് സത്യഭാമ പറയുന്നു. തിരുവനന്തപുരത്തെ നൃത്തവിദ്യാലയം നടത്തുകയാണ് സത്യഭാമ. ആർ എൽ വി എന്ന സ്ഥാപനത്തെ കുറിച്ചാണ് പറഞ്ഞതെന്നും വ്യക്തിയെക്കുറിച്ചല്ല പറഞ്ഞതെന്നും സത്യഭാമ പറയുന്നു.

Share This Post
Exit mobile version