Press Club Vartha

മതസൗഹാർദ്ദസമ്മേളനവും ഇഫ്താർ സംഗമവും

തിരുവനന്തപുരം: സംസ്ഥാന ലഹരി വർജ്ജന സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിൽ വെച്ച് നടന്ന ഇഫ്താർ സംഗമവും മതസൗഹാർദ്ദസമ്മേളനവും ഹരിത വി കുമാർ IAS നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി റസൽ സബർമതി അധ്യക്ഷൻ ആയിരുന്നു .

CWC ചെയർപേഴ്സൺ അഡ്വ. ഷാനിഫബീഗം സ്വാഗതവും മാധ്യമ പ്രവർത്തകൻ റഹിം പനവൂർ നന്ദിയും പറഞ്ഞു. കവി പ്രഭാകരൻ പൈയാ ടക്കൻ മുഖ്യ അഥിതി ആയിരുന്നു . കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ മുഖ്യ പ്രഭാഷണം നടത്തി.CGLS ഡയറക്ടർ റോബർട്ട്‌ സാം. കവി കണിയാപുരം നാസറുദീൻ അനിൽ ഗുരുവായൂർ എന്നിവർ ഇഫ്താർ സന്ദേശം നൽകി.

യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് CWC മെമ്പർ മാരായ അഡ്വ. മേരി ജോൺ, രവീന്ദ്രൻ.ആർ, അലിസ്ക്കറിയ, വേണു ഗോപാൽ, വനിതാ ശിശു വികസന ഓഫീസർ തസ്നീം, ശിശു സംരക്ഷണ ഓഫീസർ ചിത്രലേഖ, സൂപ്രണ്ട് വിനു റോയ്, സിനിമ താരം ബിന്ദു പ്രദീപ്, നടി സിന്ധു വിശ്വനാഥ് എന്നിവർ സംസാരിച്ചു. തുടർന്ന് നന്മമാസികയുടെ ഇഫ്താർ പതിപ്പ് പ്രകാശനവും നടന്നു

Share This Post
Exit mobile version