Press Club Vartha

പൗരത്വ നിയമ ഭേദഗതി നിയമം രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രി ഉപയോഗിക്കുന്നു; വി ഡി സതീശൻ

തിരുവനന്തപുരം: പൗരത്വ നിയമ പ്രശ്‌നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുസ്ലിം വോട്ടുകൾക്ക് വേണ്ടിയാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും വി ഡി സതീശൻ ആരോപിക്കുന്നു. മാത്രമല്ല ഒരു ആത്മാർത്ഥതയുമില്ലാത്ത ആളാണ് മുഖ്യമന്ത്രിയെന്നും സിഎഎ വിരുദ്ധ സമരങ്ങൾക്കെതിരായ കേസുകൾ പോലും പിൻവലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്ത് എറിഞ്ഞ് നുണകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് എംപിമാർ സിഎഎക്കെതിരെ പാർലമെന്റിൽ സംസാരിച്ചതിന് തെളിവുണ്ട്.

അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാർട്ടിയെന്ന് വിഡി സതീശൻ പറഞ്ഞു. പ്രചരണ രംഗത്തിറങ്ങുന്ന പ്രവർത്തകർക്ക് നാരങ്ങ വെള്ളം കുടിക്കാൻ പോലും പണമില്ല. ഈ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾ വോട്ടും പണവും നൽകി സഹായിക്കും എന്നാണ് പ്രതീക്ഷയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. എന്നാൽ പ്രതിസന്ധി കൂടിയാൽ ക്രൗഡ് ഫണ്ടിങിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Post
Exit mobile version