Press Club Vartha

ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം

തൃശ്ശൂർ: ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം. ആണ്‍കുട്ടികള്‍ക്കും ഇനി കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കാന്‍ അവസരമൊരുങ്ങുന്നു. ഇന്നത്തെ ഭരണ സമിതി യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്.

ലിംഗ ഭേദമെന്യേ കലാമണ്ഡലത്തിൽ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു. ജെൻട്രൽ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനിൽക്കാനാണ് ആഗ്രഹമെന്നും അതിനാല്‍ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്ന് വൈസ് ചാൻസിലർ അറിയിച്ചു. നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണനെതിരായ പരാമർശത്തിൽ ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് പുതിയ തീരുമാനവുമായി കലാമണ്ഡലം രംഗത്തെത്തിയിരിക്കുന്നത്.

എട്ടാം ക്ലാസുമുതൽ പിജി കോഴ്‌സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരം കലാമണ്ഡലത്തിലുണ്ട്. ആണ്‍കുട്ടികള്‍ക്ക് പ്രവേശനം കൊടുക്കുന്ന രീതിയില്‍ സംവിധാനം രൂപീകരിക്കുന്നതിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. കരിക്കുലം കമ്മറ്റിയാണ് പാഠ്യപദ്ധതി തീരുമാനിക്കുക.

Share This Post
Exit mobile version