spot_imgspot_img

ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം

Date:

spot_img

തൃശ്ശൂർ: ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം. ആണ്‍കുട്ടികള്‍ക്കും ഇനി കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കാന്‍ അവസരമൊരുങ്ങുന്നു. ഇന്നത്തെ ഭരണ സമിതി യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്.

ലിംഗ ഭേദമെന്യേ കലാമണ്ഡലത്തിൽ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു. ജെൻട്രൽ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനിൽക്കാനാണ് ആഗ്രഹമെന്നും അതിനാല്‍ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്ന് വൈസ് ചാൻസിലർ അറിയിച്ചു. നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണനെതിരായ പരാമർശത്തിൽ ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് പുതിയ തീരുമാനവുമായി കലാമണ്ഡലം രംഗത്തെത്തിയിരിക്കുന്നത്.

എട്ടാം ക്ലാസുമുതൽ പിജി കോഴ്‌സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരം കലാമണ്ഡലത്തിലുണ്ട്. ആണ്‍കുട്ടികള്‍ക്ക് പ്രവേശനം കൊടുക്കുന്ന രീതിയില്‍ സംവിധാനം രൂപീകരിക്കുന്നതിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. കരിക്കുലം കമ്മറ്റിയാണ് പാഠ്യപദ്ധതി തീരുമാനിക്കുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു

കൊച്ചി: പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് അരവിന്ദ് കെജ്‌രിവാൾ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്...

മുഖ്യമന്ത്രിയുടെ വിദേശയാത്ര തന്നെ അറിയിച്ചിട്ടില്ല; ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശ യാത്ര തന്നെ അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...

തിരുവനന്തപുരത്ത് 23കാരനെ കൊലപ്പെടുത്തിയ സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച 23 കാരനറെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ...
Telegram
WhatsApp