ഡൽഹി: പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി). ഇനി മുതല്‍ പിഎച്ച്ഡി പ്രവേശനം ലഭിക്കാൻ നെറ്റ് സ്കോർ മാത്രം മതിയാകും. നെറ്റ് സ്കോർ ഉള്ളവർക്ക് ഇനി സർവകലാശാലയുടെ എൻട്രൻസ് പരീക്ഷ എഴുതേണ്ട ആവശ്യമില്ല.
ഇതുസംബന്ധിച്ച ഉത്തരവ് യുജിസി പുറത്തിറക്കി. ഇതോടെ യുജിസി നെറ്റ് സകോർ ഗവേഷണത്തിനുള്ള അടിസ്ഥാന യോഗ്യതയായി മാറും. നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി ലഭിച്ചവർക്ക് മാത്രമായിരുന്നു നേരിട്ട് ഗവേഷണത്തിന് പ്രവേശനം അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോൾ പരിഷ്‌കരിച്ചിരിക്കുന്നത്.
എല്ലാ സർവകലാശാലകളും പുതിയ നിർദേശം നടപ്പാക്കണമെന്ന് യുജിസി ഉത്തരവില്‍ വ്യക്തമാക്കി. 2020ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്‍റെ ഭാഗമായി വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനം.