spot_imgspot_img

പിഎച്ച്ഡി പ്രവേശനം; മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യുജിസി

Date:

spot_img

ഡൽഹി: പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി). ഇനി മുതല്‍ പിഎച്ച്ഡി പ്രവേശനം ലഭിക്കാൻ നെറ്റ് സ്കോർ മാത്രം മതിയാകും. നെറ്റ് സ്കോർ ഉള്ളവർക്ക് ഇനി സർവകലാശാലയുടെ എൻട്രൻസ് പരീക്ഷ എഴുതേണ്ട ആവശ്യമില്ല.

ഇതുസംബന്ധിച്ച ഉത്തരവ് യുജിസി പുറത്തിറക്കി. ഇതോടെ യുജിസി നെറ്റ് സകോർ ഗവേഷണത്തിനുള്ള അടിസ്ഥാന യോഗ്യതയായി മാറും. നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി ലഭിച്ചവർക്ക് മാത്രമായിരുന്നു നേരിട്ട് ഗവേഷണത്തിന് പ്രവേശനം അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോൾ പരിഷ്‌കരിച്ചിരിക്കുന്നത്.

എല്ലാ സർവകലാശാലകളും പുതിയ നിർദേശം നടപ്പാക്കണമെന്ന് യുജിസി ഉത്തരവില്‍ വ്യക്തമാക്കി. 2020ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്‍റെ ഭാഗമായി വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൈറോയ്ഡ് ക്യാന്‍സര്‍; കിംസ്‌ഹെല്‍ത്തില്‍ ഏകദിന മെഡിക്കല്‍ സമ്മേളനം സംഘടിപ്പിച്ചു

തിരുവനന്തപുരം: തൈറോയ്ഡ് ക്യാന്‍സര്‍ മാനേജ്മെന്റിലെ സുപ്രധാന ക്ലിനിക്കല്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി...

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ എലിപ്പനിയ്ക്കെതിരെ...

തലസ്ഥാനത്ത് ആവേശമായി സൂപ്പർ സിക്സ്റ്റി ഫാഷൻ ഷോ

തിരുവനന്തപുരം : തലസ്ഥാനത്ത് ആവേശമായി സൂപ്പർ സിക്സ്റ്റി ഫാഷൻ ഷോ. ലുലു...

വിദ്വേഷ വ്യാപനത്തിനെതിരായ പ്രതിരോധമാകണം എഴുത്ത്

തിരുവനന്തപുരം : വിദ്വേഷ കലുഷിതമായ ഇന്നത്തെ സാഹചര്യത്തിൽ അതിനെതിരായ പ്രതിരോധം തീർക്കുവാൻ...
Telegram
WhatsApp