തൃശ്ശൂർ: 75 കിലോ കഞ്ചാവ് കേസ്സിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ തൃശ്ശൂർ സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. 75 കിലോ കഞ്ചാവ് ആന്ധ്രാപ്രദേശിൽ നിന്നും കടത്തി കൊണ്ടുവന്നതടക്കം നിരവധി മയക്കുമരുന്നു കേസ്സുകളിൽ പ്രതിയായ തൃശ്ശൂർ സ്വദേശി ശ്രീരാഗിനെ 1.750 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂർ എക്‌സൈസ് സ്‌ക്വാഡ് ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്ന് വെളുത്തുർ ഭാഗത്തുനിന്നും അറസ്റ്റ് ചെയ്തു. ലോകസഭ ഇലക്ഷനോടനുബന്ധിച്ച് തൃശ്ശൂർ എക്സൈസ് തൃശ്ശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം സ്പെഷ്യൽ സ്കോഡ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ശ്രീരാഗിനെ കേസിന്റെ തുടർ നടപടികൾക്കായി പീച്ചി പോലീസിന് കൈമാറി.
തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്കോട് ഇൻസ്പെക്ടർ എൻ സുദർശനകുമാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ പ്രിവന്റിവ് ഓഫീസർ മനോജ് കുമാർ, പ്രിവന്റിവ് ഓഫീസർ (ഗ്രേഡ്) സുരേഷ് കുമാർ, പ്രിവന്റിവ് ഓഫീസർ (ഗ്രേഡ്) കൃഷ്ണപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ പ്രസാദ്, TR സുനിൽ, സിജോ സേവ്യർ, ,വനിത സിവിൽ എക്സൈസ് ഓഫീസർ ഷീന, എക്സൈസ് ഡ്രൈവർ സംഗീത് എന്നിവരും പങ്കെടുത്തു.