Press Club Vartha

നാമനിർദ്ദേശ പത്രിക: ഇതുവരെ 20 നാമ നിർദ്ദേശ പത്രികകൾ സമർപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി ഇതുവരെ (മാർച്ച് 30) 20 നാമ നിർദ്ദേശ പത്രികകൾ സമർപ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിൽ 2 പേരാണ് നിർദ്ദേശ പത്രിക സമർപ്പിച്ചത്.

വി. മുരളീധരന്‍ (ബിജെപി), രാജശേഖരന്‍ നായര്‍ എസ് (ബിജെപി) എന്നീ സ്ഥാനാര്‍ഥികളാണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം വരണാധികാരിയായ എഡിഎം പ്രേംജി സി മുന്‍പാകെ പത്രിക സമര്‍പ്പിച്ചത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഇന്ന് സ്ഥാനാര്‍ത്ഥികളാരും പത്രിക നല്‍കിയിട്ടില്ല. പത്തനംതിട്ട 3, കോട്ടയം 2, എറണാകുളം 1, ചാലക്കുടി 5, മലപ്പുറം 3, കോഴിക്കോട് 4 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.

ഏപ്രില്‍ രണ്ട്, മൂന്ന്, നാല് തിയതികളില്‍ കൂടി രാവിലെ 11 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് വരെ് പത്രിക സമര്‍പ്പിക്കാം. തിരുവനന്തപുരം മണ്ഡലത്തില്‍ വരണാധികാരിയുടെയോ ഉപവരണാധികാരി സബ് കളക്ടര്‍ & സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അശ്വതി ശ്രീനിവാസിന്റെ മുന്‍പാകയോ നോമിനേഷന്‍ നല്‍കാവുന്നതാണ്.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വരണാധികാരി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി. പ്രേംജിയുടെയോ, ഉപവരണാധികാരി തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനുന്‍ വഹീദിന്റെ ചേംബറിലോ നാമനിര്‍ദേശ പത്രിക നല്‍കാം.

നാമനിര്‍ദേശ പത്രിക ഏപ്രില്‍ നാല് വരെ സമര്‍പ്പിക്കാം. ഏപ്രില്‍ അഞ്ചിനാണ് സൂക്ഷ്മ പരിശോധന. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തിയതി ഏപ്രില്‍ എട്ട് ആണ്. ഏപ്രില്‍ 26 രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

Share This Post
Exit mobile version