Press Club Vartha

സമത സ്വ‌പ്നക്കൂട് താക്കോൽ ദാനവും ഇഫ്താർ സംഗമവും ശനിയാഴ്ച

തിരുവനന്തപുരം: സമത കണിയാപുരം ഓർഗനൈസേഷൻ നിർമ്മിച്ച് നൽകുന്ന സമത സ്വപ്‌നക്കൂട് ഭവന പദ്ധതിയുടെ താക്കോൽ ദാനവും ഇഫ്താർ സംഗമവും ശനിയാഴ്ച. വൈകുന്നേരം 4 മണിക്ക് കണിയാപുരം, പള്ളിനട നിബ്രാസുൽ ഇസ്ലാം മദ്രസ്സാ ക്യാമ്പസിൽ സംഘടിപ്പിക്കുന്ന സദസ് ഉസ്‌താദ് മുനീർ ഹുദവി വിളയിൽ (ചീഫ് ഇമാം ടൗൺ ജുമാമസ്ജിദ് വളാഞ്ചേരി, മലപ്പുറം) ഉദ്ഘാടനം ചെയ്യും. സ്വപ്നകൂട് പദ്ധതിയുടെ ഭാഗമായി ആദ്യമായി നിർമ്മിച്ച വീടിന്റെ താക്കോൽദാനമാണ് ശനിയാഴ്ച നടക്കുന്നത്.

വിവിധ മത, രാഷ്ട്രീയ, സാമൂഹ്യ മേഖലകളിലെ മഹത് വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഈ ചടങ്ങിനോടനുബന്ധിച്ച് സമതയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇഫ്‌താർ സംഗമത്തോടെ പരിപാടി അവസാനിക്കും.

സമതയുടെ വിവിധ കാരുണ്യ, ചികിത്സാ, വിദ്യാഭ്യാസ പദ്ധതികളിലൊണ് സ്വപ്നക്കൂട് എന്ന പാർപ്പിട പദ്ധതി. വർഷത്തിൽ കുറഞ്ഞത് ഒരാൾക്കെങ്കിലും അടച്ചുറപ്പുള്ള ഒരു ഭവനം നിർമ്മിച്ച് നൽകുക വഴി ആലംബഹീനരായ സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങാകുക എന്നത് സമതയുടെ ഓരോ പ്രവർത്തകരുടെയും ആഗ്രഹമാണ്.

 

Share This Post
Exit mobile version