തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തലയില്‍ നാടന്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ നാല് പേര്‍ക്ക് പരിക്ക്. അപകടത്തിൽ 17കാരൻ്റെ രണ്ട് കൈപ്പത്തി നഷ്ടപ്പെട്ടു. നെടുമങ്ങാട് സ്വദേശിയായ അനിരുദ്ധിനാണ് അപകടത്തിൽ ഇരു കൈപ്പത്തികളും നഷ്ടമായത്.
മാരക ശേഷിയുള്ള അമിട്ടാണ് പൊട്ടിയതെന്നാണ് പോലീസ് പറയുന്നത്. ഒഴിഞ്ഞ പറമ്പിലാണ് സ്‌ഫോടനം നടന്നത്. ഇവിടെ വച്ച് ബോംബ് നിർമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അതിനാൽ തന്നെ കൂടുതൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിരുദ്ധിന് പുറമെ അഖിലേഷ്, കിരൺ, ശരത് എന്നിവർക്കാണ് പരിക്കേറ്റത്. അനിരുദ്ധിനെതിരെ നേരത്തേ അനധികൃത ബോംബ് നിര്‍മ്മാണത്തിന് കേസുണ്ട്. സംഭവമുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കിരൺ, ശരത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.