വർക്കല: വർക്കല പാപനാശം ബീച്ചിൽ സർഫിംഗിനിടെ അപകടം. അപകടത്തിൽ വിദേശ സഞ്ചാരി മരിച്ചു. ശക്തമായ തിരയിൽ പെട്ടാണ് അപകടം സംഭവിച്ചത്. സർഫിംഗിനിടെ ശക്തമായ തിരയിൽ പെട്ട് തല മണൽത്തിട്ടയിൽ ഇടിക്കുകയായിരുന്നു.
റോയ് ജോൺ (55) ആണ് മരിച്ചത്. അപകടത്തിൽ അബോധാവസ്ഥയിലായ ഇയാളെ കോസ്റ്റൽ ഗാർഡും ടൂറിസം പോലീസും ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.