Press Club Vartha

ദൂരദർശനിൽ കേരള സ്റ്റോറി പ്രദർശനം; പ്രതികരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ദൂരദർശനിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്ത. കേരളത്തെ കുറിച്ചുള്ള അസത്യങ്ങള്‍ കുത്തി നിറച്ചതാണ് ‘കേരള സ്‌റ്റോറി’ എന്നും, ഈ സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ ബോധപൂർവ്വമുള്ള വർഗീയ ധ്രൂവീകരണമാണ് ലക്ഷ്യമെന്നും ചെന്നിത്തല ആരോപിച്ചു.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. കേവലം രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. ബിജെപിയുടെ വില കുറഞ്ഞ രാഷ്ട്രീയം കേരളത്തിൽ വിലപ്പോവില്ലെന്ന് തെരെഞ്ഞെടുപ്പ് കഴിയുമ്പോൾ ബോധ്യമാകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

കേരളത്തെ കുറിച്ചുള്ള അസത്യങ്ങള്‍ കുത്തി നിറച്ച ‘കേരള സ്‌റ്റോറി’ എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ ബോധപൂർവ്വമുള്ള വർഗീയ ധ്രൂവീകരണമാണ് ലക്ഷ്യം. കേവലം രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. ബിജെപിയുടെ വില കുറഞ്ഞ രാഷ്ട്രീയം കേരളത്തിൽ വിലപ്പോവില്ലെന്ന് തെരെഞ്ഞെടുപ്പ് കഴിയുമ്പോൾ ബോധ്യമാകും. ‘കേരള സ്‌റ്റോറി’ പ്രദര്‍ശിപ്പിക്കുന്നതിലൂടെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയാണ് ലക്ഷ്യം. പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണിത്. ഇത് കേരളത്തിൽ നടക്കില്ല. ഇന്ത്യയിൽ സംഘപരിവാര്‍ ഭരണകൂടം നടപ്പാക്കുന്ന ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തില്‍ ചിലവാകില്ലെന്നു ബോധ്യമാകാൻ അധികസമയം വേണ്ടി വരില്ല. കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തെ എന്ത് വിലകൊടുത്തും ചെറുക്കും.

Share This Post
Exit mobile version