മംഗലപുരം: അവധിക്കാല വായന പരിപോഷിപ്പിക്കുന്നതിനും, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൻ്റെ ഭാഗമായി സർക്കാർ വിദ്യാലയങ്ങൾ നേടിയ മികവുകൾ രക്ഷകർത്താക്കളുമായി പങ്ക് വക്കുന്നതിനുമായി സമഗ്ര ശിക്ഷാ കേരളം കണിയാപുരം ബി.ആർ. സിയുടെ നേതൃത്വത്തിൽ ഇടവിളാകം യു. പി. സ്കൂളിൽ ശില്പശാല സംഘടിപ്പിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്ന പ്രീ പ്രൈമറി വർണ്ണ കൂടാരം പദ്ധതിയിലൂടെയും, വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയിലൂടെയും കുട്ടികൾ നേടിയ മികവുകൾ രക്ഷകർത്താക്കൾ പങ്ക് വച്ചു. വായന പരിപോഷിപ്പുക്കുന്നതിനായി അവധിക്കാലത്ത് നടപ്പിലാക്കുന്ന മലയാളം മധുരം പദ്ധതിയുടെ ഭാഗമായി രക്ഷകർത്താക്കൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു.
മലയാളം മധുരംപദ്ധതിയുടെയും , ശില്പശാലയുടെയും ഉദ്ഘാടനം കണിയാപുരം ബി.പി .സി ഡോ. ഉണ്ണികൃഷ്ണൻ പാറക്കൽ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് എ. ബിനു അധ്യക്ഷനായി ബി.ആർ സി ട്രയിനർ ഷംനാ റാം വിഷയാവതരണം നടത്തി. സി. ആർ സി കോഓർഡിനേറ്റർ വി.എസ് റോയ്, പ്രഥമാധ്യാപിക എൽ. ലീന, എസ്.എം.സി ചെയർമാൻ ഈ .എ സലാം, പള്ളിപ്പുറം ജയകുമാർ എസ് സീന എന്നിവർ സംസാരിച്ചു