Press Club Vartha

പാനൂർ ബോംബ് സ്ഫോടന കേസ്; സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാനൂർ സ്ഫോടന കേസിൽ പ്രതികരിക്കവെയാണ് സിപിഎമ്മിനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചത്. രാഷ്ട്രീയ എതിരാളികളെ എന്തും ചെയ്യാന്‍ മടിക്കാത്ത മാഫിയ സംഘമായി സിപിഎം മാറിക്കഴിഞ്ഞുവെന്ന് വി ഡി സതീശൻ ആരോപിച്ചു.

മാത്രമല്ല സിപിഎമ്മിന്‍റെ പരാജയഭീതിയാണ് ബോംബ് നിർമാണത്തിന് കാരണമെന്നും തെരഞ്ഞെടുപ്പ് കാലത്ത് കലാപമുണ്ടാക്കാനാണ് പാർട്ടിയുടെ ഗൂഢ നീക്കമെന്നും വി ഡി സതീശൻ പറഞ്ഞു. കൂടാതെ പാനൂരിലെ ബോംബ് നിര്‍മ്മാണവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് സിപിഎം പ്രാദേശിക നേതാക്കള്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടയാളുടെ വീട്ടിലെത്തിയത്.

തെരഞ്ഞെടുപ്പ് ആയതുകൊണ്ട് മാത്രമാണ് ബോംബ് നിര്‍മ്മിച്ചവരെ സിപിഎം തള്ളിപ്പറഞ്ഞത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ അണികള്‍ക്ക് ബോംബ് നിര്‍മ്മണ പരിശീലനം നല്‍കുന്ന സിപിഎമ്മും തീവ്രവാദ സംഘടനകളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും വി ഡി സതീശൻ ആരാഞ്ഞു. മാത്രമല്ല തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടയാള്‍ സിപിഎം രക്തസാക്ഷിയാകുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

Share This Post
Exit mobile version