Press Club Vartha

അവധിക്കാല ക്ലാസുകൾ ഒഴിവാക്കണം: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്ന് വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സിലബസിന് കീഴിലുള്ള സ്കൂളുകൾക്കാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്. നിരവധി രക്ഷിതാക്കളിൽ നിന്നും വിദ്യാർഥികളിൽ നിന്നും പരാതി ഉയർന്നതിനെ തുടർന്നാണ് നീക്കം. മാത്രമല്ല അവധിക്കാല ക്ലാസുകൾ നടത്തുമ്പോൾ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സമ്മതമില്ലാതെ പണം പിരിക്കുന്നതായും ആക്ഷേപമുണ്ടെന്നും ഇത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

എല്ലാ കുട്ടികള്‍ക്കും തുല്യ നീതി ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയം.മാത്രമല്ല കേരള വിദ്യാഭ്യാസ നിയമം ചാപ്റ്റർ 7 ചട്ടം ഒന്ന് പ്രകാരം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങൾ പൂർണമായും വേനലവധി കാലഘട്ടമാനിന്നും അതിനാല്‍ എല്ലാ സ്‌കൂളുകളും ഒരുപോലെ അടയ്‌ക്കുകയും തുറക്കുകയും ചെയ്യുക എന്നതാണ് സാമൂഹിക നീതിയെന്നും മന്ത്രി വ്യക്തമാക്കി.

അതോടൊപ്പം കടുത്ത വേനലില്‍ ക്ലാസുകള്‍ നടത്തുന്നത് കുട്ടികകള്‍ക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. എന്നാൽ രക്ഷകർത്താക്കളും വിദ്യാർഥികളും സ്വന്തം നിലയിൽ അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. അതിൽ നിയന്ത്രണം കൊണ്ട് വരില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share This Post
Exit mobile version