റിയാദ്: ഗള്‍ഫ് നാടുകളില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച. ഒരു മാസം നീണ്ട വ്രതത്തിനൊടുവില്‍ വിശ്വാസികള്‍ ഗള്‍ഫ് നാടുകളില്‍ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. പള്ളികളിലും ഈദ് ഗാഹുകളിലും നാളെ പുലര്‍ച്ചെ മുതൽ ഈദ് നമസ്‌കാരങ്ങള്‍ നടക്കും.
തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്നാണ് ഗൾഫ് നാടുകളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച പ്രഖ്യാപിച്ചത്. റമദാനിലെ 30 നോമ്പും പൂര്‍ത്തിയാക്കിയാണ് ചെറിയ പെരുന്നാളിന്റെ ആഘോഷത്തിലേക്ക് നീങ്ങുന്നത്. സൗദിയിലെ ഹോത്ത സുദയർ, തുമൈർ എന്നിവിടങ്ങളിലും യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലും മാസപ്പിറവി നിരീക്ഷണം നടത്തിയിരുന്നു. ഒമാനിലെ പ്രഖ്യാപനം നാളെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാകും.