spot_imgspot_imgspot_img

ഗൾഫ് നാടുകളിൽ ചെറിയ പെരുന്നാൾ നാളെ

Date:

റിയാദ്: ഗള്‍ഫ് നാടുകളില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച. ഒരു മാസം നീണ്ട വ്രതത്തിനൊടുവില്‍ വിശ്വാസികള്‍ ഗള്‍ഫ് നാടുകളില്‍ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. പള്ളികളിലും ഈദ് ഗാഹുകളിലും നാളെ പുലര്‍ച്ചെ മുതൽ ഈദ് നമസ്‌കാരങ്ങള്‍ നടക്കും.

തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്നാണ് ഗൾഫ് നാടുകളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച പ്രഖ്യാപിച്ചത്. റമദാനിലെ 30 നോമ്പും പൂര്‍ത്തിയാക്കിയാണ് ചെറിയ പെരുന്നാളിന്റെ ആഘോഷത്തിലേക്ക് നീങ്ങുന്നത്. സൗദിയിലെ ഹോത്ത സുദയർ, തുമൈർ എന്നിവിടങ്ങളിലും യു.എ.ഇ, ഖത്തർ, ബഹ്​റൈൻ, കുവൈത്ത്​ തുടങ്ങിയ രാജ്യങ്ങളിലും മാസപ്പിറവി നിരീക്ഷണം നടത്തിയിരുന്നു. ഒമാനിലെ പ്രഖ്യാപനം നാളെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാകും.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...
Telegram
WhatsApp