Press Club Vartha

30 നാളത്തെ വ്രതാനുഷ്ഠാനത്തിനു ഒടുവിൽ ഇന്ന് ചെറിയ പെരുന്നാൾ

xr:d:DAFL_BGRlWk:2955,j:45397608714,t:23041809

തിരുവനന്തപുരം: 30 നാളത്തെ വ്രതാനുഷ്ഠാനത്തിനു ഒടുവിൽ ഇന്ന് സംസ്ഥാനത്തെ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. റമദാൻ വ്രതാനുഷ്ടാനം പോലെ പ്രധാനമാണ് വിശ്വാസികൾക്ക് പെരുന്നാൾ ആഘോഷവും. ഹിജ്റ വർഷത്തിലെ ഒൻപതാമത്തെ മാസമായ റമദാൻ മാസത്തെ പകലുകൾ മുഴുവൻ ആചരിച്ച വ്രതകാലത്തിന് ശേഷം വരുന്ന ശവ്വാൽ മാസം ഒന്നിനാണ് ഈദുൽ ഫിത്വർ.

ചെറിയ പെരുന്നാള്‍ ദിവസം എല്ലാ മസ്ജിദുകളിലും ഈദ്ഗാഹിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടക്കും. പ്രാർഥനകളും ആഘോഷങ്ങളുമായി ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന വേളയിൽ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമെല്ലാം ചെറിയ പെരുന്നാൾ ആംസകൾ കൈമാറുന്നത് പതിവാണ്.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശമാണ് ചെറിയ പെരുന്നാൾ നൽകുന്നത്. നോമ്പുകാലത്തിനു ശേഷം വരുന്ന ഈദ് ദിനത്തിൽ ഒരു മനുഷ്യ ജീവിയും പട്ടിണിയാകാൻ പാടില്ലെന്ന് ഉറപ്പിച്ച് ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്യുന്നു.

പെരുന്നാൾ ദിവസം രാവിലെ നടക്കുന്ന ഈദ് നമസ്കാരമാണ് ഈ ദിനത്തിലെ മറ്റൊരു പ്രധാനപ്പെട്ട മറ്റൊരു കാര്യം. പെരുന്നാൾ ദിനത്തിൽ പുത്തൻ വസ്ത്രങ്ങൾ ധരിക്കുന്നതടക്കം വിശ്വാസത്തിന്റെ ഭാഗമാണ്.
ഈദ് എന്ന് എന്ന അറബ് വാക്കിന്റെ അർത്ഥം ആഘോഷം എന്നാണ്. ഫിത്ർ എന്നാൽ നോമ്പ് തുറക്കൽ എന്നാണ്.

Share This Post
Exit mobile version