Press Club Vartha

തൃശൂര്‍ പൂരം; വിദേശ വിനോദസഞ്ചാരികള്‍ക്ക് പ്രത്യേക പവലിയന്‍

തൃശൂര്‍: വിദേശ വിനോദസഞ്ചാരികള്‍ക്ക് തൃശൂര്‍ പൂരത്തോട് അനുബന്ധമായി നടക്കുന്ന കുടമാറ്റം ആസ്വദിക്കുന്നതിനായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തേക്കിന്‍കാട് മൈതാനിയില്‍ പ്രത്യേക പവലിയന്‍ സജ്ജമാക്കി.

പവലിയനിലേക്കുള്ള പ്രവേശനത്തിനുള്ള പാസിനായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ തൃശൂര്‍ പാലാസ് റോഡിലുള്ള ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0487 2320800, 9496101737, ഇ-മെയില്‍: dtpcthrissur@gmail.com

Share This Post
Exit mobile version