കാസർഗോഡ്: കാസർഗോഡ് മണ്ഡലത്തിൽ നടത്തിയ മോക് പോളിൽ മോക് പോളിൽ ബിജെപിക്ക് അധിക വോട്ട്. വോട്ടിങ് യന്ത്രം ചെയ്യാത്ത വോട്ട് ബിജെപി സ്ഥാനാർഥിക്ക് രേഖപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തിൽ സുപ്രീം കോടതി ഇടപ്പെട്ടു. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പരിശോധിക്കാൻ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
മോക്ക് പോളിൽ ചെയ്യാത്ത വോട്ട്, വോട്ടിങ് മെഷീൻ ബി.ജെ.പി സ്ഥാനാർഥിയുടെ പേരിൽ രേഖപ്പെടുത്തിയെന്നാണ് പരാതി. ഇലക്ട്രോണിക് വോട്ടിങ് മെഷീനിനൊപ്പം വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ കൂടി എണ്ണണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകിയിരുന്നു. ഇത് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർദേശം.
ഏകദേശം നാല് വോട്ടിംഗ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഇത് സംബന്ധിച്ച് കാസർകോട്ട് യുഡിഎഫും എൽഡിഎഫും ജില്ലാകളക്ടർക്ക് പരാതി നൽകി.