ഡൽഹി: കാസർഗോഡ് മണ്ഡലത്തിൽ മോക്ക് പോളിങ്ങിനിടെ ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന പരാതിയിൽ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീം കോടതി ഇത് സംബന്ധിച്ച് അന്വേഷണത്തിനു നിർദേശം നൽകിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.
കാസര്‍കോട് മോക് പോളിനിടെ ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന ആരോപണം തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഇത്തരത്തിൽ സംഭവിച്ചത് സാങ്കേതിക തകരാർ മൂലമാണ്. പ്രശ്‍നം ഉടൻ തന്നെ പരിഹരിച്ചുവെന്നും ബി ജെ പിക്ക് അധിക വോട്ട് ഉണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
സംഭവത്തിൽ ജില്ലാ കലക്റ്റർ റിപ്പോർട്ട് നൽകി. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും. മോക്ക് പോളിൽ ചെയ്യാത്ത വോട്ട്, വോട്ടിങ് മെഷീൻ ബി.ജെ.പി സ്ഥാനാർഥിയുടെ പേരിൽ രേഖപ്പെടുത്തിയെന്നും ഏകദേശം നാല് വോട്ടിംഗ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറഞ്ഞത്.