spot_imgspot_imgspot_img

കാസർഗോഡ് മോക്ക് പോൾ: പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Date:

ഡൽഹി: കാസർഗോഡ് മണ്ഡലത്തിൽ മോക്ക് പോളിങ്ങിനിടെ ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന പരാതിയിൽ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീം കോടതി ഇത് സംബന്ധിച്ച് അന്വേഷണത്തിനു നിർദേശം നൽകിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

കാസര്‍കോട് മോക് പോളിനിടെ ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന ആരോപണം തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഇത്തരത്തിൽ സംഭവിച്ചത് സാങ്കേതിക തകരാർ മൂലമാണ്. പ്രശ്‍നം ഉടൻ തന്നെ പരിഹരിച്ചുവെന്നും ബി ജെ പിക്ക് അധിക വോട്ട് ഉണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

സംഭവത്തിൽ ജില്ലാ കലക്റ്റർ റിപ്പോർട്ട് നൽകി. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും. മോക്ക് പോളിൽ ചെയ്യാത്ത വോട്ട്, വോട്ടിങ് മെഷീൻ ബി.ജെ.പി സ്ഥാനാർഥിയുടെ പേരിൽ രേഖപ്പെടുത്തിയെന്നും ഏകദേശം നാല് വോട്ടിംഗ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറഞ്ഞത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു; രാജിക്കത്ത് പ്രത്യേക ദൂതന്‍ വഴി ലോക്ഭവനിലെത്തിച്ചു; കാവല്‍ മുഖ്യമന്ത്രിയായി തുടരും

തിരുവനന്തപുരം: മിന്നും വിജയത്തിലൂടെ യുഡിഎഫ് കേരള ഭരണം പിടിച്ചതിനു പിന്നാലെ മുഖ്യമന്ത്രി...

പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ്; ചരിത്ര വിജയവുമായി യുഡിഎഫ് കേരള ഭരണത്തിലേക്ക്; സെഞ്ച്വറി തികച്ച് യുഡിഎഫ്; തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്

തിരുവനന്തപുരം: സെഞ്ച്വറിയും കടന്നുള്ള നേട്ടത്തോടെ പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് യുഡിഎഫ്...

മികച്ച വിജയത്തോടെ അധികാരത്തിലേറുന്ന യു.ഡി.എഫിനും കോൺഗ്രസ് നേതൃത്വത്തിനും അഭിനന്ദനങ്ങൾ: ഡോ ആസാദ് മൂപ്പൻ

​തിരുവനന്തപുരം: ​കേരളത്തിന്റെ ഭരണചരിത്രത്തിൽ പുതിയ പ്രതീക്ഷകൾ നൽകിക്കൊണ്ട്, മികച്ച ജനവിധിയിലൂടെ അധികാരത്തിലേറാൻ...

തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഓരോ നിയോജക മണ്ഡലങ്ങളിലും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽ...
Telegram
WhatsApp