
തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് സർവീസിനൊരുങ്ങുന്നു. ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാനാണ് ആലോചന. കോഴിക്കോട്-ബെംഗളൂരു പാതയിലാകും സർവീസ് നടത്തുക. സ്‌റ്റേറ്റ് ക്യാരേജ് പെര്‍മിറ്റിന്റെ നടപടികള്‍ പൂര്‍ത്തിയായാല്‍ നവകേരള ബസിന്റെ സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും.
കുറച്ചു നാളുകൾക്ക് മുൻപ് അറ്റകുറ്റപ്പണികൾക്കായി ബസ് നിർമിച്ച കമ്പനിയിലേക്ക് കൊണ്ടുപോയി പണികൾ ചെയ്തിരുന്നു. മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന കറങ്ങുന്ന കസേര ഉൾപ്പെടെ നീക്കം ചെയ്ത് പണി പൂർത്തിയാക്കി പാപ്പനംകോട് ഡിപ്പോയിൽ വണ്ടി എത്തിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാമെന്ന ധാരണയിലെത്തിയത്.