Press Club Vartha

മദ്രസകളിലെ പ്രവേശനാഘോഷ പരിപാടികൾക്ക് നാളെ തുടക്കമാകും

തിരുവനന്തപുരം: ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്‌ (DKIMV BOARD) അംഗീകൃത മദ്രസകളിൽ പ്രവേശനാഘോഷ പരിപാടികൾക്ക് നാളെ തുടക്കമാകും. തന്റെ ജീവിതാവസാനം വരെ നിലനിർത്തേണ്ട വിശ്വാസപരവും കർമ്മപരവുമായ കാര്യങ്ങൾ പഠിക്കാനും പരിശീലിക്കാനുമാണ് അവർ ആത്മീയ കലാലയങ്ങളിലേക്ക് വരുന്നത്.

ഇസ്ലാമിക വിശ്വാസ ആദർശ-കർമ്മാനുഷ്ഠാനങ്ങൾ വിദ്യാർത്ഥിയെ പഠിപ്പിക്കുകയും അതിലൂടെ ഇരുലോക വിജയം കൈവരിക്കുകയും ചെയ്യുന്നതിനാണ് മദ്റസാ വിദ്യാഭ്യാസം പ്രധാനമായും നൽകുന്നത്.

മദ്റസ കേവലം ഒരു കെട്ടിടമല്ല. ഇസ്ലാമിക സമൂഹത്തിന്റെ സാംസ്കാരിക കേന്ദ്രമാണ് മദ്റസകൾ. ശരിയായ അച്ചടക്കവും ധാർമ്മികതയും വിഭാവനം ചെയ്യുന്ന പാഠശാലകൾ. വിശ്വാസപരവും കർമ്മപരവുമായ കാര്യങ്ങളുടെ അടിത്തറ ഭദ്രമാകുന്നത് മദ്റസകളിൽ നിന്നാണ്. ആത്മീയ ഔന്നിത്യ ബോധമുള്ള തലമുറയെ രൂപപ്പെടുത്തുന്ന വർക്ക് ഷോപ്പുകളാണ് മദ്റസകൾ.

Share This Post
Exit mobile version