Press Club Vartha

ഇന്ത്യൻ സൈന്യത്തിനായി ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യ

ഡൽഹി: ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യ. രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റാണ് നിർമിച്ചിരിക്കുന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് (ഡി ആർ ഡി ഒ) വെടിയുണ്ടകളിൽ നിന്ന് സംരക്ഷണം നൽകുന്ന ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിർമ്മിച്ചത്. നോവൽ മെറ്റീരിയൽ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

ഏറ്റവും ഉയർന്ന ത്രട്ട് ലെവൽ ആറുവരെ ഈ ജാക്കറ്റിനു നേരിടാനാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെറും ഒൻപത് കിലോഗ്രാം മാത്രമാണ് ഈ ജാക്കറ്റിന്റെ ഭാരം. കാൺപൂരിലെ ഡിഫൻസ് മെറ്റീരിയൽസ് ആന്‍റ് സ്റ്റോർ റിസർച്ച് ആൻഡ് ഡവലപ്മെന്‍റ് എസ്റ്റാബ്ലിഷ്‌മെന്‍റാണ് (ഡിഎംഎസ്ആർഡിഇ) ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് തയാറാക്കിയത്.

Share This Post
Exit mobile version