Press Club Vartha

സംസ്ഥാനത്ത് ഇനി നിശബ്‌ദ പ്രചരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി നിശബ്‌ദ പ്രചരണം. ആവേശഭരിതമായ കൊട്ടിക്കലാശത്തിനു ശേഷം സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ ഇനി നിശബ്‌ദ പ്രചരണത്തിന്റെ മണിക്കൂറുകളാണ്. 40 ദിവസം നീണ്ട പരസ്യപ്രചരത്തിനാണ് തിരശീല വീണത്. 20 മണ്ഡലങ്ങളിലും വൈകിട്ട് ആറോടെയാണ് കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചത്.

കൊട്ടിക്കലാശത്തില്‍ പാര്‍ട്ടികളുടെ പ്രകടനങ്ങളും റോഡ്‌ഷോകളും അരങ്ങുതകര്‍ത്തു. വ്യാഴാഴ്ച മുതൽ വോട്ടിങ് ഉപകരണങ്ങൾ വിതരണം ചെയ്തു തുടങ്ങും. വെള്ളിയാഴ്ച്ച ജനങ്ങൾ പോളിങ് ബൂത്തിലേക്ക് ഒഴുകും. മൂന്ന് മുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ഇനിയുള്ള അവസാന 48 മണിക്കൂറിൽ നിയമവിരുദ്ധമായി ആളുകൾ കൂട്ടം ചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ ക്രിമിനൽ പ്രൊസീജ്യർ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. ഉച്ചഭാഷിണികൾ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല.

ഇനി തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദർശനവും (സിനിമ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീത പരിപാടികൾ, നാടകങ്ങൾ, മറ്റ് സമാന പ്രദർശനങ്ങൾ, ഒപ്പീനിയൻ പോൾ, പോൾ സർവേ, എക്സിറ്റ് പോൾ മുതലായവ) അനുവദിക്കില്ല.

Share This Post
Exit mobile version