മുംബൈ: ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് നോട്ടിസ്. നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്ത കേസിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മഹാരാഷ്ട്ര സൈബര്‍ സെലാണ് നടിക്ക് സമന്‍സ് അയച്ചത്.
ഏപ്രില്‍ 29ന് ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഫെയര്‍ പ്ലേ ബെറ്റിങ് ആപ്പില്‍ ഐപിഎല്‍ കാണണമെന്ന് പ്രോത്സാഹിപ്പിച്ചതിനാണ് തമന്നയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. മഹാദേവ് ഓണ്‍ലൈന്‍ ഗെയ്മിങ്ങിന്റെ അനുബന്ധ ആപ്പാണ് ഫെയര്‍ പ്ലേ ബെറ്റിങ് ആപ്പ്. കേസിലെ സാക്ഷിയായാണ് തമന്നയ്ക്ക് സമന്‍സ് അയച്ചിരിക്കുന്നത്.
തമന്നയ്ക്ക് പുറമേ ബോളിവുഡ് താരം സഞ്ജയ് ദത്തിനും നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഏപ്രിൽ 23ന് ഹാജരാകാനാണ് നിർദേശിച്ചിരുന്നത്. എന്നാൽ സഞ്ജയ് ദത്ത് രാജ്യത്തിന് പുറത്തായതിനാൽ ഹാജരായില്ല.