spot_imgspot_img

നടി തമന്നയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Date:

spot_img

മുംബൈ: ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് നോട്ടിസ്. നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്ത കേസിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മഹാരാഷ്ട്ര സൈബര്‍ സെലാണ് നടിക്ക് സമന്‍സ് അയച്ചത്.

ഏപ്രില്‍ 29ന് ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഫെയര്‍ പ്ലേ ബെറ്റിങ് ആപ്പില്‍ ഐപിഎല്‍ കാണണമെന്ന് പ്രോത്സാഹിപ്പിച്ചതിനാണ് തമന്നയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. മഹാദേവ് ഓണ്‍ലൈന്‍ ഗെയ്മിങ്ങിന്റെ അനുബന്ധ ആപ്പാണ് ഫെയര്‍ പ്ലേ ബെറ്റിങ് ആപ്പ്. കേസിലെ സാക്ഷിയായാണ് തമന്നയ്ക്ക് സമന്‍സ് അയച്ചിരിക്കുന്നത്.

തമന്നയ്ക്ക് പുറമേ ബോളിവുഡ് താരം സഞ്ജയ് ദത്തിനും നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഏപ്രിൽ 23ന് ഹാജരാകാനാണ് നിർദേശിച്ചിരുന്നത്. എന്നാൽ സഞ്ജയ് ദത്ത് രാജ്യത്തിന് പുറത്തായതിനാൽ ഹാജരായില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഉഷ്ണതരംഗസാധ്യത: തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം: ലേബർ കമ്മീഷണർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി...

ജൂൺ 3 ന് സ്‌കൂളുകൾ തുറക്കും

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി...

പ്രേംനസീർ സുഹൃത് സമിതി ഒമാൻ ചാപ്റ്റർ ഒരുക്കുന്ന പ്രേം സ്മൃതി 2024 മെഗാ ഷോയുടെ ബ്രോഷർ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ജൂൺ 7 ന് ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിൽ പ്രേംനസീർ സുഹൃത്...
Telegram
WhatsApp