തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്തെ സമയപരിധി അവസാനിച്ചു. 6 മണിക്ക് വെട്ടേടുപ്പ് സമയപരിധി അവസാനിച്ചപ്പോൾ ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്. ചില മണ്ഡലങ്ങളിൽ കള്ളവോട്ട്, വോട്ടിങ് മെഷിൻ തകരാർ പോലുള്ള ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും വോട്ടിംഗ് സുഗമമായി തന്നെ നടന്നു.
ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും. നിലവിൽ 69.04% മാണ് വോട്ടിങ് നിരക്ക്.
20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്. കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്.
മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം
തിരുവനന്തപുരം-65.68
ആറ്റിങ്ങൽ-68.84
കൊല്ലം-66.87
പത്തനംതിട്ട-63.05
മാവേലിക്കര-65.29
ആലപ്പുഴ-72.84
കോട്ടയം-65.29
ഇടുക്കി-65.88
എറണാകുളം-67.00
ചാലക്കുടി-70.68
തൃശൂർ-70.59
പാലക്കാട്-71.25
ആലത്തൂർ-70.88
പൊന്നാനി-65.62
മലപ്പുറം-69.61
കോഴിക്കോട്-71.25
വയനാട്-71.69
വടകര-71.27
കണ്ണൂർ-73.80
കാസർഗോഡ്-72.52