Press Club Vartha

വോട്ടെടുപ്പ് പൂർണം; ജില്ലയിൽ ഭേദപ്പെട്ട പോളിംഗ്

തിരുവനന്തപുരം: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ജില്ലയിലെ മണ്ഡലങ്ങളിൽ പൂർണ്ണം. പ്രാഥമിക കണക്കനുസരിച്ച് തിരുവനന്തപുരം മണ്ഡലത്തിൽ 66.46 ശതമാനവും ആറ്റിങ്ങലിൽ 69.40 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. അന്തിമ കണക്കിൽ നേരിയ വ്യത്യാസം ഉണ്ടായേക്കും. തിരുവനന്തപുരം മണ്ഡലത്തിലെ ആകെ വോട്ടരമാരായ1,43,05,31ൽ 9,50,739 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ പുരുഷന്മാർ 4,67,193 ഉം സ്ത്രീകൾ 4,83,518 ഉം ആണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 28 പേരും സമ്മതിദാനവകാശം വിനിയോഗിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിലെ ആകെ വോട്ടർമാരായ 1,39,68,07 ഇൽ 9,69,390 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ പുരുഷന്മാർ:4,49,219, സ്ത്രീകൾ:5,20,158, ട്രാൻസ്ജെൻഡർ: 13. നിയമസഭാ മണ്ഡല അടിസ്ഥാനത്തിലുള്ള പോളിംഗ് ശതമാനം ഇങ്ങനെയാണ്.

കഴക്കൂട്ടം:65.12%

വട്ടിയൂർക്കാവ്: 62.87%

തിരുവനന്തപുരം: 59.70%

നേമം: 66.05%

പാറശ്ശാല: 70.60%

കോവളം: 69.81%

നെയ്യാറ്റിൻകര: 70.72%

വർക്കല: 68.42%

ആറ്റിങ്ങൽ: 69.88%

ചിറയിൻകീഴ്: 68.10%

നെടുമങ്ങാട്: 70.35%

വാമനപുരം: 69.11%

അരുവിക്കര: 70.31%

കാട്ടാക്കട: 69.53%

പോളിംഗ് ബൂത്തുകളിൽ നിന്ന് തിരിച്ചു കൊണ്ടുവന്ന ബാലറ്റ് പെട്ടികൾ മാർ ഇവാനിയോസ് കോളേജിലെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കും.

ലോക്സഭ ഇലക്ഷനിൽ മണ്ഡലം തിരിച്ചുള്ള വോട്ടിങ് ശതമാനം

1. തിരുവനന്തപുരം-66.43

2. ആറ്റിങ്ങല്‍-69.40

3. കൊല്ലം-67.92

4. പത്തനംതിട്ട-63.35

5. മാവേലിക്കര-65.88

6. ആലപ്പുഴ-74.37

7. കോട്ടയം-65.59

8. ഇടുക്കി-66.39

9. എറണാകുളം-68.10

10. ചാലക്കുടി-71.68

11. തൃശൂര്‍-72.11

12. പാലക്കാട്-72.68

13. ആലത്തൂര്‍-72.66

14. പൊന്നാനി-67.93

15. മലപ്പുറം-71.68

16. കോഴിക്കോട്-73.34

17. വയനാട്-72.85

18. വടകര-73.36

19. കണ്ണൂര്‍-75.74

20. കാസര്‍ഗോഡ്-74.28

ആകെ വോട്ടര്‍മാര്‍-2,77,49,159

ആകെ വോട്ട് ചെയ്തവര്‍-1,95,22259(70.35%)

ആകെ വോട്ട് ചെയ്ത പുരുഷന്മാര്‍-93,59,093(69.76%)

ആകെ വോട്ട് ചെയ്ത സ്ത്രീകള്‍-1,01,63,023(70.90%)

ആകെ വോട്ട് ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍-143(38.96%)

Share This Post
Exit mobile version