Press Club Vartha

മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കിയ ശേഷം ഒൻപതു വയസുകാരിയെ ബലാത്സംഗം ചെയ്തു: പ്രതിക്ക് 30 വർഷം കഠിന തടവ്

തിരുവനന്തപുരം: ഒൻപതു വയസുകാരിയെ ബലാത്സംഗം  ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവ് വിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി. മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കിയ ശേഷമാണ് പ്രതി പെൺകുട്ടിയെ ബലാത്സംഗം  ചെയ്തത്. ആറ്റിങ്ങൽ കരവാരം സ്വദേശിയായ രാജുവിനെ(56)  ആണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പ്രതിയ്ക്ക് 30 വർഷം കഠിന തടവും 30,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ തുക അടയ്ക്കാത്ത പക്ഷം പ്രതി 8 മാസം കൂടുതൽ തടവ് അനുഭവിക്കണം.പിഴതുക കുട്ടിക്ക് നൽകണമെന്ന് കോടതി വിധിന്യായത്തിൽ പറയുന്നുണ്ട്.

2020 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചാം ക്ലാസ്സ് കാരിയായ കുട്ടി  അവധിക്ക് വീട്ടിൽ വന്നപ്പോൾ ആണ് പ്രതി കുട്ടിയെ ആക്രമിച്ചത്. സംഭവ ദിവസം രാവിലെ 10 മണിക്ക് ഇയാൾ കുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. ആ സമയം മനോരോഗിയായ അമ്മ വിടിന് മുന്നിൽ നിൽക്കുക്കയായിരുന്നു. തുടർന്ന് പ്രതി ആദ്യം അമ്മയെ മർദ്ദിച്ച് അവശയാക്കി. അമ്മയുടെ കരച്ചിൽ കേട്ടാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്ന കുട്ടിയും സഹോദരനും കൂടെ വീട്ടിനു പുറത്തേക്ക് വന്നത്.

ഉടൻ തന്നെ പ്രതി കുട്ടിയുടെ അനുജനെ വിരട്ടി ഓടിച്ചു. അതിനു ശേഷം  കുട്ടിയെ വീടിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ട പോയി പീഡിപ്പിക്കുകയായിരുന്നു. അതിനു ശേഷം വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപെടുത്തിയാണ് ഇയാൾ വീടു വിട്ട് പോയത്. കുട്ടി പുറത്ത് ഇറങ്ങിയപ്പോൾ അമ്മ അവശയായി കിടക്കുകയായിരുന്നു.

അന്നേ ദിവസം വൈകിട്ട് പ്രതി വീണ്ടും അവരുടെ വീട്ടിലേക്ക് വരുകയും കുട്ടിയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ആ സമയം അമ്മയും കുട്ടിയും ബഹളം വെച്ച് കല്ല് വാരി എറിഞ്ഞ് പ്രതിയെ ഓടിച്ചു. സംഭവത്തിൽ ഭയന്ന് കുട്ടി പുറത്ത് പറിഞ്ഞില്ല.

വീട്ടിൽ ആരും നോക്കാൻ ഇല്ലാത്തതിനാൽ കുട്ടി സർക്കാർ ഹോമിൽ നിന്നാണ് പഠിച്ചിരുന്നത്. സമനമായ സംഭവം ഹോമിലെ മറ്റൊരു കുട്ടിക്ക് നടന്നപ്പോൾ ആണ് കുട്ടി ഇക്കാര്യം പുറത്ത് പറഞ്ഞത്. തുടർന്ന് ഹോം അധികൃതർ പോലീസിൽ പരാതിപെടുകയായിരുന്നു.

Share This Post
Exit mobile version