Press Club Vartha

മെയ് 2 മുതൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

തിരുവനന്തപുരം : അടിമുടി മാറാനൊരുങ്ങി സംസ്ഥാനത്തെ മോട്ടോര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്‌. മെയ് 2 മുതലാണ് മാറ്റം വരുക. ഇനി മുതൽ റോഡ് ടെസ്റ്റിന് ശേഷമായിരിക്കും ‘എച്ച്’ ടെസ്റ്റ് നടത്തുക. നേരത്തെ ‘എച്ച് ‘ ടെസ്റ്റിന് ശേഷമായിരുന്നു റോഡ് ടെസ്റ്റ്‌ നടന്നിരുന്നത്. ഇതാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. കൂടാതെ റോഡ് ടെസ്റ്റിലും നിലവിലെ രീതിയിൽ നിന്നും മാറ്റമുണ്ടായിരിക്കുമെന്നാണ് വിവരം.

കൂടാതെ എച്ച് ടെസ്റ്റ് പഴയതു പോലെ തുടരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ മന്ത്രി അറിയിച്ചു. പുതിയ ട്രാക്കുകൾ തയ്യാറാകാത്തതിനാലാണ് നിർദേശം.

അതോടൊപ്പം പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണം 60 ആക്കി. ടെസ്റ്റിൽ പങ്കെടുക്കാനുള്ള 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായി 60 പേ‍ർക്ക് ലൈസൻസ് നൽകാനാണ് പുതിയ നിർദേശം. പുതിയ നിർദേശങ്ങളുമായി വിശദമായ സർക്കുലറിറക്കുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു.

Share This Post
Exit mobile version