Press Club Vartha

മേയർ- കെ എസ് ആർ ടി സി ഡ്രൈവർ തർക്കം: മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെ എസ് ആർ ടി സി ബസ് ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കത്തിൽ ഇരുവരെയും പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്ത്. ഇതിനിടെ കേസ് അന്വേഷണം ഊർജിതമായി മുന്നേറുകയാണ്. നിലവിൽ ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ കേസെടുത്തിരിക്കുകയാണ് പോലീസ്.

സംഭവത്തെ തുടർന്ന് കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ ദൃശ്യങ്ങള്‍ സ്റ്റോര്‍ ചെയ്യുന്ന മെമ്മറി കാര്‍ഡ് കാണാതായിരുന്നു. ഇതിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മെമ്മറി കാർഡ് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ വെച്ചാണ് കാണാതായതെന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുമാകയാണ് ഡ്രൈവർ യദു. കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് താന്‍ നേരത്തെ അറിയിച്ചിരുന്നുവെന്നാണ് യദു പറയുന്നത്. സംഭവ സമയം ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നത് താന്‍ ശ്രദ്ധിച്ചിരുന്നെന്നും യദു പറഞ്ഞു.

Share This Post
Exit mobile version