Press Club Vartha

കേരളത്തിൽ ഇത്തവണയും ബി ജെ പി അക്കൗണ്ട്‌ തുറക്കില്ല: ഐ എൻ എൽ

തിരുവനന്തപുരം: ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി ജെ പി ക്ക് കേരളത്തിൽ അക്കൗണ്ട്‌ തുറക്കാനാകില്ലെന്നും പതിനാലോളം സീറ്റുകൾ നേടി ഇടതുപക്ഷം കേരളത്തിൽ കരുത്തുതെളിയിക്കുമെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് അഭിപ്രായപ്പെട്ടു. കേന്ദ്രത്തിൽ ഫാസിസ്റ്റുവിരുദ്ധ മുന്നണിക്ക് കരുത്തുപകാരൻ കേരളത്തിലെ ഇടതുപക്ഷവിജയം സഹായകരമാവുമെന്നും ബി ജെ പി തിരഞ്ഞെടുപ്പിലുടനീളം വർഗീയതയാണ് പ്രചരണായുധ മാക്കിയതെന്നും ഇലക്ഷൻ കമ്മീഷൻ ബി ജെ പി ക്കെതിരെയുള്ള പരാതികൾമുഖവിലക്കെടുക്കാത്തത് ജനാധിപത്യവിശ്വാസികളെ ഞെട്ടിച്ചിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ എൻ എൽ തിരുവനന്തപുരം ജില്ലാ സമിതിയോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വർക്കിങ് പ്രസിഡന്റ്‌ എം ബഷറുള്ള അധ്യക്ഷത വഹിച്ചു.

ജില്ലാ ഓർഗ്ഗനൈസിങ് സെക്രട്ടറി സബീർ തോളിക്കുഴി, സെക്രട്ടറി നസീർ തോളിക്കോട്, വൈസ് പ്രസിഡന്റ്‌ ഹിദായത്ത് ബീമാപ്പള്ളി, വിമൺസ് ലീഗ് സംസ്ഥാന സെക്രട്ടറി നജുമ്മുന്നിസ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സജീദ് പാലത്തിങ്കര,ബുഹാരി മാന്നാനി,മുഹമ്മദ്സജിൽ, നസീർ മൗലവി,വിഴിഞ്ഞം ഹക്കിം,അജിത്ത് കാച്ചാണി, വി എസ് സുമ, താജുദീൻ ബീമാപ്പള്ളി, അർഷിദ്, അഷ്‌റഫ്‌ അഹമ്മദ്, റയീസ് മൗലവി,ഷിയാസ്, അസിസ് നെടുമങ്ങാട്, അബ്ദുൽ സമദ് പോത്തൻകോട്, വെമ്പായം ഖാദർ,സത്താർ കല്ലമ്പലം, വർക്കല വിജയൻ തുടങ്ങിയവർ സംസാരിച്ചു.

Share This Post
Exit mobile version