Press Club Vartha

ശക്തമായ മഴയിൽ തിരുവനന്തപുരത്ത് കനത്ത നാശനഷ്ടം ഉണ്ടായെന്ന് കെ എസ് ഇ ബി; 109 വൈദ്യുതി പോസ്റ്റുകൾ തകർന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് മഴ കനത്തതോടെ ജില്ലയിലെ 9 കെ.എസ്.ഇ.ബി. സെക്ഷന്‍‍ ഓഫീസുകളുടെ പരിധിയില്‍ കനത്ത നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്. 109 വൈദ്യുതി പോസ്റ്റുകളാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ ജില്ലയിൽ തകർന്നത്. കെ എസ് ഇ ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

120 വൈദ്യുതി പോസ്റ്റുകൾ കടപുഴകി വീണുവെന്നും 325 ഇടങ്ങളില്‍ കമ്പി പൊട്ടലുണ്ടായെന്നും കെ എസ് ഇ ബി പങ്കുവച്ച കുറിപ്പിൽ പറയുന്നു. നൂറുകണക്കിനു മരങ്ങളാണ് മുറിഞ്ഞു വീണത്. മാത്രമല്ല തിരുവല്ലം, വിഴിഞ്ഞം, കോട്ടുകാല്‍, കല്ലിയൂര്‍, പൂഴിക്കുന്ന്, കമുകിന്‍‍കോട്, കാഞ്ഞിരംകുളം, പാറശ്ശാല, ഉച്ചക്കട എന്നീ സെക്ഷന്‍ പരിധിയിലുള്ള സ്ഥലങ്ങളില്‍ മരങ്ങള്‍‍ കടപുഴകി വീണും മരച്ചില്ലകള്‍‍ ലൈനില്‍ പതിച്ചും വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻതോതിലുള്ള നാശനഷ്ടമാണ് ഉണ്ടായതെന്നും ഇവർ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

ശക്തമായ മഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയിലെ 9 കെ.എസ്.ഇ.ബി. സെക്ഷന്‍‍ ഓഫീസുകളുടെ പരിധിയില്‍ കനത്ത നാശനഷ്ടം ഉണ്ടായി. തിരുവല്ലം, വിഴിഞ്ഞം, കോട്ടുകാല്‍, കല്ലിയൂര്‍, പൂഴിക്കുന്ന്, കമുകിന്‍‍കോട്, കാഞ്ഞിരംകുളം, പാറശ്ശാല, ഉച്ചക്കട എന്നീ സെക്ഷന്‍ പരിധിയിലുള്ള സ്ഥലങ്ങളില്‍ മരങ്ങള്‍‍ കടപുഴകി വീണും മരച്ചില്ലകള്‍‍ ലൈനില്‍ പതിച്ചും വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻതോതിലുള്ള നാശനഷ്ടമാണ് ഉണ്ടായത്.
109 വൈദ്യുതി തൂണുകള്‍ തകര്‍ന്നു. 120 എണ്ണം കടപുഴകി വീണു. 325 ഇടങ്ങളില്‍ കമ്പി പൊട്ടലുണ്ടായി. നൂറുകണക്കിനു മരങ്ങളാണ് മുറിഞ്ഞു വീണത്.
പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങള്‍ വകവയ്ക്കാതെ കെ എസ് ഇ ബി ജീവനക്കാര്‍ പൂര്‍‍‍ണ്ണമായും കര്‍‍‍മ്മനിരതരാണ്. സമയബന്ധിതമായ ഇടപെടലുകളിലൂടെ അപകടങ്ങള്‍‍‍ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍‍‍ വൈദ്യുതി പുന:സ്ഥാപിക്കുവാനുമുള്ള പ്രവര്‍‍‍ത്തനങ്ങള്‍‍ നടന്നുവരുന്നു. ചിലയിടങ്ങളില്‍‍ ഇന്നലെ രാത്രി തന്നെ വൈദ്യുതി പുന:സ്ഥാപിക്കുവാന്‍‍‍ കഴിഞ്ഞിട്ടുണ്ട്.
വ്യാപകമായി നാശമുണ്ടായ പ്രദേശങ്ങളില്‍, ആരംഭിച്ച വൈദ്യുതി പുന:സ്ഥാപന പ്രവര്‍‍‍ത്തനങ്ങള്‍‍ ഇപ്പോഴും തുടരുകയാണ്. മരങ്ങള്‍‍‍ വെട്ടിമാറ്റിയും ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിച്ചും യുദ്ധകാലാടിസ്ഥാനത്തില്‍‍ വൈദ്യുതി പുനഃസ്ഥാപിക്കുവാനായി കെ എസ് ഇ ബി ജീവനക്കാര്‍‍‍ അശ്രാന്തം പരിശ്രമിക്കുന്നുണ്ട്. നാട്ടുകാരുടെ സഹകരണവും എടുത്ത് പറയേണ്ട കാര്യമാണ്.
ഒറ്റപ്പെട്ട ചില സ്ഥലങ്ങളില്‍ ഇപ്പോഴും വൈദ്യുതി നല്‍കാന്‍‍ സാധിച്ചിട്ടില്ല. വൈദ്യുതി വിതരണം പുന:സ്ഥാപിച്ച സ്ഥലങ്ങളില്‍ വൈദ്യുതി ലഭിക്കാത്തവര്‍ അതത് സെക്ഷന്‍‍ ഓഫീസില്‍ അറിയിക്കണം.
വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികള്‍‍‍ കെ എസ് ഇ ബിയുടെ ടോള്‍‍‍ഫ്രീ കസ്റ്റമര്‍‍‍‍‍ കെയര്‍‍‍ നമ്പരായ 1912 ല്‍‍‍ വിളിച്ചോ 9496001912 എന്ന നമ്പരില്‍ വാട്സ്ആപ് സന്ദേശം അയച്ചോ രേഖപ്പെടുത്താവുന്നതാണ്.

Share This Post
Exit mobile version