Press Club Vartha

ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക റെയ്ഡ്

xr:d:DAFS9XaPz6M:50,j:42761641125,t:22120111

തിരുവനന്തപുരം: ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന. സംസ്ഥാനത്തെ 101 കേന്ദ്രങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്. വ്യാപക ക്രമക്കേടാണ് പരിശോധനയിൽ കണ്ടെത്തിയത്. എറണാകുളത്തും സമീപത്തെ ആറ് ജില്ലകളിലുമാണ് പരിശോധന നടത്തിയത്. ആക്രി, സ്റ്റീൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഓപ്പറേഷൻ പാം ട്രീ എന്ന പേരിലാണ് റെയ്ഡ്.

സംസ്ഥാനത്ത് വ്യാജ ജിഎസ് ടി രജിസ്ട്രേഷനിലൂടെ 1200 കോടി രൂപയുടെ വ്യാപാരം നടന്നതായി ജി എസ് ടി അധികൃതർ വ്യക്തമാക്കി. അർഹതയില്ലാത്ത ജിഎസ്ടി ക്രെഡിറ്റ് കിട്ടാനായി ഷെൽ കമ്പനികളുണ്ടാക്കി, വ്യാജ ബില്ലുകൾ നിർമിച്ച് നികുതി വെട്ടിച്ചെന്നാണ് കണ്ടെത്തൽ. വിവിധ ഇടങ്ങളിൽ നിന്ന് നിരവധിപേർ കസ്റ്റഡിയിൽ ആയെന്നാണ് വിവരം.

വ്യാജ ജിഎസ്ടി രജിസ്ട്രേഷൻ നിർമ്മിച്ച് അനധികൃത വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ്. പുലർച്ചെ അഞ്ചു മണി മുതലാണ് റെയ്‌ഡ്‌ ആരംഭിച്ചത്. സംസ്ഥാന ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജന്‍സ്,എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് റെയ്ഡ് നടന്നത്. 350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന.

Share This Post
Exit mobile version