Press Club Vartha

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിയുടെ വധശിക്ഷയിൽ ഇളവ്

തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ ഒന്നാം പ്രതിയുടെ ശിക്ഷയിൽ ഇളവ് വരുത്തി കോടതി. വധശിക്ഷ ആയിരുന്നത് ജീവപര്യന്തമായി കുറച്ച് കോടതി ഉത്തരവിട്ടു. 25 വർഷം പരോൾ ഇല്ലാതെ ഒന്നാം പ്രതി ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഇത്തരവിൽ വ്യക്തമാക്കി. നിനോ മാത്യുവാണ് കേസിലെ ഒന്നാം പ്രതി.

എന്നാൽ രണ്ടാം പ്രതിയുടെ ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമ‍ര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു. നിനോ മാത്യുവിന്‍റെ കാമുകിയായ അനുശാന്തിയാണ് കേസിലെ രണ്ടാം പ്രതി. അനുശാന്തിയുടെ ഇരട്ടജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു.

2014 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസിലെ ഇരുപ്രതികളും ടെക്നോപാർക്ക് ജീവനക്കാരായായിരുന്നു. അനുശാന്തി വിവാഹിതയും നാലു വയസുകാരിയുടെ അമ്മയുമായിരുന്നു. എന്നാൽ ഇതിനിടിയിൽ അനുശാന്തിയും നിനോ മാത്യുവും തമ്മിൽ പ്രണയത്തിലാകുകയായിരുന്നു. തുടർന്ന് ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് മകളെയും അമ്മയെയും ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്.

ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗം തുഷാറത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന (57), സ്വാസ്തിക (4) എന്നിവരാണ് കൊല്ലപ്പെട്ടത്. നിനോ മാത്യുവാണ് കൊലപാതകങ്ങൾ നടത്തിയത്. ആക്രമണത്തില്‍ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

Share This Post
Exit mobile version